ഇന്തിലാഖ്' തസ്‌കിയത്ത് ക്യാമ്പ് നടത്തി


മാവൂർ: "ഉണരാം, ഉയരാം, ഉത്തമരാകാം" എന്ന പ്രമേയവുമായി അരയങ്കോട്  എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച 'ഇന്തിലാഖ്' തസ്‌കിയത്ത് ക്യാമ്പ് മഹല്ല് പ്രസിഡന്റ് കെ.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 




ശാഖ പ്രസിഡന്റ് അബ്ദുൽ ബാസിത്ത് ഫൈസി അധ്യക്ഷനായി. മേഖലാ പ്രസിഡന്റ് റൗഫ് പാറമ്മൽ മുഖ്യാതിഥിയായി. ട്രെയിനർ സൈഫുദ്ദീൻ ഫൈസി നേതൃത്വം നൽകി.
 അർഷദ് ദാരിമി പ്രാർത്ഥന നടത്തി.




 കെ.എം. ജസീൽ യമാനി ചെറുപ്പ മൗലിദ് ജൽസക്കും നേതൃത്വം നൽകി. മഹല്ല് ജനറൽ സെക്രട്ടറി വി.കെ അബ്ദുല്ല, ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ സെക്രട്ടറി എം.വി സലീം, ശാഖ ഭാരവാഹികളായ വി.കെ സുൽഫിക്കർ, പി.പി ഹബീബ് ഖാൻ, ടി.കെ മിസ്ഹബ്, എ.കെ ഹാഷിർ, വി.കെ ആദിൽ, എം.പി അബ്ദുർമാൻ, ശാഖ ജനറൽ സെക്രട്ടറി ഇസ്ദ് മുഹമ്മദ്, വർക്കിങ് സെക്രട്ടറി കെ.എം സബാഹ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris