തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. മുന് സര്ക്കാര് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമോ വേണ്ടയോ എന്ന് സര്ക്കാര് ഗൗരവമായി ആലോചിച്ചുവരികയാണ്.
ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതില് ഗുരുതരമായ അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്നും ഇതിനെതിരെ വ്യാപക പരാതികള് ഉയര്ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായ പരിശോധനകള്ക്ക് ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തില് തീരുമാനമെടുക്കൂവെന്നും സതീശന് പറഞ്ഞു.
മുന് സര്ക്കാര് വരുത്തിവെച്ച പല കുടിശ്ശികകളും കൊടുത്തുതീര്ക്കുകയാണ് നിലവിലെ സര്ക്കാര്. കൂടാതെ, ലീവ് സറണ്ടര് പുനസ്ഥാപിക്കുന്ന കാര്യവും സര്ക്കാരിന്റെ പരിശോധനയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.

Post a Comment