വീണ്ടും ഈ മാസത്തെ ഏറ്റവും വിലക്കുറവിൽ സ്വർണ്ണം; പവന് ₹640 കുറഞ്ഞു



സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ്. ആഗോള വിപണിയില്‍ ഉണ്ടായ വിലയിടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയില്‍ ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ സ്വര്‍ണവില 0.1% കുറഞ്ഞ് ഔണ്‍സിന് 4137.84 ഡോളറിലെത്തി. ഡിസംബറിലേക്കുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 0.1% കുറഞ്ഞ് 4,165.34 ഡോളറായി. കഴിഞ്ഞ ആഴ്ചയിലെ നഷ്ടത്തിന് പിന്നാലെ, തൊട്ടുമുമ്പത്തെ സെഷനിലും സ്വര്‍ണവില 0.6% ഇടിഞ്ഞിരുന്നു.




കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 13570 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 13490 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 108560 രൂപയായിരുന്ന പവന്‍ സ്വര്‍ണത്തിന്റെ വില 107920 ആയി കുറഞ്ഞു. ഈ മാസം ഇതുവരെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഗ്രാം, പവന്‍ നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.

പുതിയ തലമുറയ്ക്കിടയിൽ ട്രെൻഡായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,040 രൂപയുമായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 8635 രൂപയിലും 9 കാരറ്റ് 5570 രൂപയിലുമാണ് വ്യാപാരം. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി കണക്കാക്കിയാൽ 1,22,350 രൂപയെങ്കിലും വേണ്ടി വരും. അടിസ്ഥാനവിലയ്ക്കും പണിക്കൂലിക്കും പുറമെ 3 ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജായി 83.5 രൂപയും ചേർത്തുള്ള വിലയാണിത്. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 230 രൂപ തന്നെയാണ്.

ഇന്ന്, 2026 ഒക്ടോബർ 20-ന്, വിവിധ വിദേശ കറൻസികളുമായി ഇന്ത്യൻ രൂപയുടെ (INR) ഏകദേശ വിനിമയ നിരക്കുകൾ താഴെ നൽകുന്നു:
1 യു.എസ്. ഡോളർ (USD) ₹94.90 - ₹94.99
1 യു.എ.ഇ. ദിർഹം (AED) ₹25.85 - ₹25.88
1 സൗദി റിയാൽ (SAR) ₹25.21 - ₹25.34
1 ഒമാനി റിയാൽ (OMR) ₹246.81 - ₹246.88
1 കുവൈറ്റി ദിനാർ (KWD) ₹305.39 - ₹305.51
1 ബഹ്‌റൈനി ദിനാർ (BHD) ₹251.44 - ₹251.66
1 ഖത്തറി റിയാൽ (QAR) ₹26.04 - ₹26.08
1 ബ്രിട്ടീഷ് പൗണ്ട് (GBP) ₹126.41 - ₹126.53
1 യൂറോ (EUR) ₹106.45 - ₹106.62
1 മലേഷ്യൻ റിംഗിറ്റ് (MYR) ₹23.22 - ₹23.28




Post a Comment

Previous Post Next Post
Paris
Paris