താമരശ്ശേരി: 2023 ലെ ഹജ്ജ് ഓർമകളും യാത്രാനുഭവങ്ങളും പങ്കുവെച്ചും കുടുംബ വിശേഷങ്ങൾ വിവരിച്ചും ഹാജിമാർ സംഗമിച്ചു. മക്കയിലും മദീനയിലും ഒരേ റൂമിലും മറ്റും താമസിച്ചു പരിചയിച്ച് ഹജ്ജ് കർമത്തിലേർപ്പെട്ടവരാണ് രണ്ടാം തവണയും ഒത്തു കൂടിയത് .സംഗമത്തിന് താമരശ്ശേരി റസാഖ് ഹാജിയുടെ ഗൃഹാങ്കണം വേദിയായി.
കൊടിയത്തൂർ എം കെ കോയക്കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് പി കെ ഹമീദ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു. സമദ് ഹാജി മപ്രം, മജീദ് കൂളിമാട്, റസാഖ് ഹാജി താമരശ്ശേരി, എ.കെ. അസീസ് മാസ്റ്റർ ചേളന്നൂർ, ഷഫീഖ് മാസ്റ്റർ മമ്പാട്, അബ്ദുറഹ്‌മാൻ ഹാജി അത്തോളി,അബ്ദുൽ
ഗഫൂർ ഹാജി
മാനിപുരം, അബൂബക്കർ സിദ്ദീഖ് ഹാജി ചമ്രവട്ടം തുടങ്ങിയവർ സംസാരിച്ചു
(വാർത്ത : മജീദ് കൂളിമാട് )

Post a Comment