കേരള സ്കൂൾ കായികമേള: പ്രാദേശിക മാധ്യമ കൂട്ടായ്മ രൂപീകരണ യോഗം സംഘടിപ്പിച്ചു


കട്ടാങ്ങൽ: എൻ.ഐ.ടി കാലിക്കറ്റിൽ ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന കേരള സ്കൂൾ കായികമേളയുടെ ഭാഗമായി സംഘടിപ്പിച്ച 'മീഡിയ കമ്മിറ്റി - പ്രാദേശിക മാധ്യമ കൂട്ടായ്മ' രൂപീകരണ യോഗം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. 
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ യോഗം ഉദ്ഘാടനം ചെയ്തു.  




കായികമേളയുടെ തത്സമയ വാർത്തകളും വിവരങ്ങളും പൊതുജനങ്ങളിലേക്കും കായിക പ്രേമികളിലേക്കും കൃത്യമായി എത്തിക്കുന്നതിനാണ് ഇത്തരം ഒരു മാധ്യമ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ചടങ്ങിൽ പ്രദേശത്തെ പ്രമുഖ മാധ്യമ പ്രവർത്തകരും വിവിധ കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു. കായികമേളയുടെ വിജയികരമായ നടത്തിപ്പിനായി പ്രാദേശിക മാധ്യമങ്ങളുടെ പൂർണ്ണ സഹകരണവും പിന്തുണയും യോഗത്തിൽ ഉറപ്പുനൽകി.വൈസ് പ്രസിഡണ്ട് എംകെ അനീഷ് അദ്ധ്യക്ഷനായി.

സ്വാഗത സംഘം മീഡിയ കൺവീനർ അബ്‌ദുൽ സത്താർ,മെമ്പർമാരായ സലീന നൂറുദീൻ,വി.പി പുഷ്പവേണി,ഫൗസിയ മുഹമ്മദ്,സുഹറാബി അമീർ . മാധ്യമ പ്രവർത്തകരായ ഗുലാം നബി ആസാദ്,ലാൽ കുന്ദമംഗലം,ബഷീർ പുതുക്കുടി,സുജിത്ത് ,രജിത്ത് ഇ.ടി,അബ്ദുൽ ജബ്ബാർ,എ ഹരിദാസൻ,ഫാസിൽ മുടപ്പനക്കൽ,അമീൻ ഷാഫിദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris