മാവൂർ : മാവൂർ ഏരിയ ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഓട്ടോ
ഫെസ്റ്റ് 2026 ശ്രദ്ധേയമായി. മാവൂരിലെ ഓട്ടോറിക്ഷ ജീവനക്കാർ കുടുംബസമേതം എത്തിയ ഫെസ്റ്റ്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു കോഡിനേഷൻ ചെയർമാൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ഉസ്മാൻ പി അനസ് മുംതാസ് പ്രസ് ക്ലബ്ബ് സെക്രട്ടറി ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു വൈസ് പ്രസിഡണ്ട് കുഞ്ഞുട്ടി മാവൂർ അനുമോദന ചടങ്ങുകൾക്ക് നേതൃത്വം നൽകി സെക്രട്ടറി സുനിൽകുമാർ ആദരിക്കൽ ചടങ്ങ് നടത്തി ട്രഷറർ കുഞ്ഞാലിക്കുട്ടി സ്വാഗതവും വൈസ് പ്രസിഡന്റ് അജീഷ് നന്ദിയും പറഞ്ഞു സമൃദ്ധമായ ഭക്ഷണവിതരണവും ഗാനമേളയും ഫെസ്റ്റിന്റെ ഭാഗമായിരുന്നു

Post a Comment