ആശുപത്രികളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം അഭിനന്ദനാർഹം - എൻ. ജി ഒ അസോസിയേഷൻ



കോഴിക്കോട് :  ഇടതു സർക്കാർ കവർന്നെടുത്ത ശമ്പള പരിഷ്‌കരണമുൾപ്പെടെയുള്ള ആനൂകൂല്യങ്ങൾ ജീവനക്കാരുടെ പ്രയാസങ്ങൾ പരിഗണിച്ച്
 യുഡിഎഫ് സർക്കാർ കാലതാമസമില്ലാതെ നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സെറ്റോ ജില്ല ചെയർമാൻ സിജു കെ നായർ
 ആവശ്യപ്പെട്ടു.




 1960 ലെ സ്റ്റാഫ് പാറ്റേൺ മാറ്റി കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോഴിക്കോട് മെൻ്റെൽ ഹെൽത്ത് സെൻ്ററിൽ സ്ഥാപിച്ച
കേരള എൻ ജി ഒ അസോസിയേഷൻ്റെ കൊടിമരത്തിൻ്റെ ഉദ്ഘാടനം
നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ് സത്യൻ അധ്യക്ഷനായി.
വി ഷിറിൽ കുമാർ, രവികുമാർ, ടി.റിയാസ് , വി പ്രതിഷ് കുമാർ ,ഷമീർ സി , വി അനിൽ കുമാർ, വി.കെ ഹസീന, രാജലക്ഷ്മി, ജഗദംബിക 
പ്രസംഗിച്ചു

Post a Comment

Previous Post Next Post
Paris
Paris