കുന്ദമംഗലം : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്.ഡി.പി.ഐ) യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ കുന്ദമംഗലം അസംബ്ലി കമ്മിറ്റി നിലവിൽ വന്നു.കാരന്തൂർ അജ്‌വ ഓഡിറ്റോറിയത്തിൽ നടന്ന കുന്ദമംഗലം അസംബ്ലി യൂത്ത് കൗൺസിലിൽ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു...
പരിപാടി എസ്.ഡി.പി.ഐ കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ പാലാഴി ഉദ്ഘാടനം ചെയ്തു. യങ് ഡെമോക്രാറ്റ്സ് കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം അഷ്‌കബ് ഷാ അധ്യക്ഷത വഹിച്ചു. യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിങ് കമ്മറ്റി അംഗം അംജദ് കണിയാപുരം മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റഷീദ് കെ പി സ്വാഗതം പറഞ്ഞു. നേരത്തെ പരിപാടിക്ക് തുടക്കം കുറിച്ച് യങ് ഡെമോക്രാറ്റ്സ് കോഴിക്കോട് ജില്ലാ ജോയിന്റ് കൺവീനർ മുബീന കെ പി പതാക ഉയർത്തി. യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം ഹിഷാം ഇല്ല്യാസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് മുഹമ്മദ് റഹീസ് വി പി,സെക്രട്ടറിമാർ അജ്മൽ,ഫാത്തിമ ഫാഹിദ, വൈസ് പ്രസിഡണ്ട് മാർ ഫസീല എം,ഫാരിസ്. ജോയിന്റ് സെക്രട്ടറിമാർ മുഹമ്മദ് ആകിഫ് വി സി, ഹിബ മാർജ ഇ ടി, മുഹമ്മദ് ബഷീർ.ട്രഷറർ റിയാസ് ആണോറ. കമ്മറ്റി അംഗങ്ങളായി മുഹമ്മദ് അസ്ലഹ്, യാസീൻ മാലിക്, മുസമ്മിൽ എൻ കെ, സഹൽ ആർഎം, ഫിദ ഫാത്തിമ, മുഹമ്മദ് യാസീൻ എന്നിവരെയും തെരഞ്ഞടുത്തു.
എസ്ഡിപിഐ മണ്ഡലം ട്രഷറർ അഹമ്മദ് നദ്‌വി , യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം ശുഹൈബ്, വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം സെക്രട്ടറി സ്വാലിഹ, എസ്ഡിടിയു മണ്ഡലം ഇൻ ചാർജ് അഷ്റഫ് കെ ടി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് കുന്ദമംഗലം ടൗണിൽ പുതിയ ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ച് ബാൻഡ് വാദ്യങ്ങളുടെയും കോൽക്കളിയുടെയും അകമ്പടിയോടെ വർണശബളമായ സ്വീകരണ റാലിയും നടന്നു. ആവേശകരമായ മുദ്രാവാക്യങ്ങളും യുവതയുടെ സാന്നിധ്യവും കൊണ്ട് റാലി ശ്രദ്ധേയമായി.

Post a Comment