മാവൂർ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അരയങ്കോട് കാരോത്തിങ്ങൽ മുഹമ്മദ് ഫായിസ് (23) മരണപ്പെട്ടു . സെപ്റ്റംബർ 16ന് രാത്രി സുഹൃത്തിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കോഴിക്കോട് ടൗണിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.
ഗുരുതര പരിക്കേറ്റ ഫായിസിനെ ഉടൻ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിവവെ ആണ് മരണപ്പെട്ടത് പിതാവ് : അബ്ദുറഹിമാൻ കാരോത്തിങ്ങൽ, മാതാവ് : സുബൈദ. സഹോദരങ്ങൾ : ലുക്ക്മാൻ, അജ്മൽ, അഫ്താബ്, ഷക്കീൽ, ഫാത്തിമ ഫർസാന.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2:30 ന് അരയങ്കോട് ജുമാ മസ്ജിദിൽ വച്ച് നടന്നു.

Post a Comment