കുടുംബ സംഗമം സംഘടിപ്പിച്ചു



മാവൂർ: സി.പി.ഐ (എം) മാവൂർ ലോക്കൽ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. മാവൂർ കൺവൻഷൻ സെന്ററിൽ നടന്ന പരിപാടി
സി.പി.ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. മാവൂർ ലോക്കൽ സെക്രട്ടറി പി. സുനിൽ കുമാർ സ്വാഗതം പറഞ്ഞു.




 എം. ധർമ്മജൻ അദ്ധ്യക്ഷനായി, സി.പി.ഐ (എം) കുന്ദമംഗലം ഏരിയാ സെക്രട്ടറി പി.ഷൈപു , ഏരിയാ കമ്മറ്റി അംഗം പുതുക്കുടി സുരേഷ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.പി.ചന്ദ്രൻ , ഇ .എൻ . പ്രേമനാഥൻ എന്നിവർ സംസാരിച്ചു.




 ലോക്കൽ കമ്മറ്റി അംഗം ഇ.എൻ. ദേവദാസൻ മാസ്റ്റർ നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി , മെലഡി മാവൂരിന്റെ ഗാനമേളയും നടന്നു.

Post a Comment

Previous Post Next Post
Paris
Paris