സ്വർണ്ണ വില മുകളിലേക്ക് തന്നെ ; തുടര്‍ച്ചയായി രണ്ടാം ദിവസവും കൂടി



സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 1,14,880 രൂപയായി.

ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14360 രൂപയാണ്.






വ്യാഴാഴ്ചയും സ്വർണവിലയില്‍ വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 305 രൂപയും പവന് 2,440 രൂപയും ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,920 രൂപയിലെത്തിയിരുന്നു.

ഇന്നത്തെ നിരക്ക് പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,360 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ ഉയർന്ന് 11,800 രൂപയായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ വർധിച്ച്‌ 9,190 രൂപയിലെത്തി. ഒമ്പത് കാരറ്റ് സ്വർണത്തിന്റെ വിലയും ഗ്രാമിന് 50 രൂപ ഉയർന്ന് 5,925 രൂപയായി.


Post a Comment

Previous Post Next Post
Paris
Paris