മാവൂർ: കണ്ണിപറമ്പിൽ നടത്തിയ വാഹന പരിശോധനയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിലായി. കൂമൂച്ചിങ്ങൽ വീട്ടിൽ മനോജ് (48) ആണ് 500 മില്ലിഗ്രാം വീതമുള്ള 18 വിദേശ മദ്യക്കുപ്പികളുമായി പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് 6:15-ഓടെ കണ്ണിപറമ്പിൽ വെച്ചായിരുന്നു സംഭവം. പ്രതി സഞ്ചരിച്ചിരുന്ന KL-11-CE-2740 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യമാണ് പൊലീസ് പിടിച്ചെടുത്തത്.
മാവൂർ എസ്.ഐ അഖിൽ, എസ്.ഐ മുഹമ്മദ് ഷാഫി, കെ.എച്ച്.ജി ശശീധരൻ, ഡി.വി.ആർ സി.പി.ഒ വിജിൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. സംഭവത്തിൽ മാവൂർ പോലീസ് സ്റ്റേഷനിൽ അബ്കാരി നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment