രാജ്യത്ത് ബാലവേലക്കും മനുഷ്യക്കടത്തിനുമെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) നടത്തിയ വ്യാപക തിരച്ചിലിൽ 3,800-ലധികം കുട്ടികളെ മോചിപ്പിച്ചു. ജൂൺ 12 മുതൽ ഓഗസ്റ്റ് 31 വരെ തുടർച്ചയായി മൂന്ന് മാസത്തോളം നീണ്ടുനിന്ന പ്രത്യേക പരിശോധനയിലൂടെയാണ് ഇത്രയധികം കുട്ടികളെ വിവിധ തൊഴിലിടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയതത്. കേന്ദ്ര വനിത ശിശുവികസന മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ബാലാവകാശ കമ്മീഷൻ വിവിധ സംസ്ഥാന സർക്കാരുകളുമായും ജില്ലാ ഭരണകൂടങ്ങളുമായും ചേർന്നാണ് ഈ വലിയ ദൗത്യം പൂർത്തിയാക്കിയത്.
വ്യവസായശാലകൾ, ഹോട്ടലുകൾ,
വർക്ക്‌ഷോപ്പുകൾ, വീടുകൾ എന്നിവിടങ്ങളിൽ
ബാലവേലയും ചൂഷണവും തടയാൻ
സാധ്യതയുള്ള പ്രധാന കേന്ദ്രങ്ങൾ
കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
കുട്ടികളെ അനധികൃതമായി ജോലിക്ക്
നിർബന്ധിക്കുന്നവർക്കും മനുഷ്യക്കടത്ത്
സംഘങ്ങൾക്കെതിരെ ശക്തമായ
നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
റെയ്ഡുകളുടെ ഭാഗമായി രാജ്യത്തുടനീളം
575-ലധികം എഫ്‌ഐആറുകൾ പോലീസും
തൊഴിൽ വകുപ്പും ചേർന്ന് രജിസ്റ്റർ ചെയ്തു.

Post a Comment