ഇ– ചെല്ലാൻ പോർട്ടൽ തകരാറിൽ, പിഴയടയ്ക്കാൻ സാധിക്കുന്നില്ല; കുരുക്കിലായി വാഹന ഉടമകൾ



ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കേണ്ട ഇ ചെല്ലാൻ പോർട്ടൽ തകരാറിലായതോടെ കുരുക്കിലായി വാഹന ഉടമകൾ. പിഴയൊടുക്കി ഫിറ്റ്നസ് നടത്താൻ സാധിക്കാത്തതോടെ ഓണക്കാലത്ത് ടാക്സി അടക്കമുള്ള വാഹന ഉടമകൾ പ്രശ്നത്തിലായി. തൽസ്ഥിതി തുടരുകയാണെങ്കിൽ ഓണത്തിനു മുമ്പ് പണമടച്ച് വാഹനം നിരത്തിലിറക്കാൻ സാധിക്കില്ല.




കോടതിക്ക് കൈമാറിയ കേസുകൾ പൊലീസ് മോട്ടോർവാഹന വകുപ്പ് ഓഫീസുകളിൽ തിരിച്ചെടുത്താണ് പിഴയൊടുക്കാൻ സൗകര്യമൊരുക്കുന്നത്. പോർട്ടൽ തകരാറിലായതുകാരണം ഇതിനു കഴിയുന്നില്ല. കോടതിക്ക് കൈമാറിയ കേസുകൾ തിരിച്ചെടുക്കാതെ ഓൺലൈനിൽ പിഴയടയ്ക്കാനാകില്ല.

തകരാറിലായി മൂന്ന് ദിവസമായിട്ടും കാര്യമായ ഇടപെടലൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.


Post a Comment

Previous Post Next Post
Paris
Paris