തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ 3,09,713 പേരാണ്. 1,64,241 പേർ സ്ത്രീകളും 1,45,468 പേർ പുരുഷന്മാരും 4 പേർ ട്രാൻസ്‌ജെൻഡറുകളുമാണ്. 




.അതേസമയം, 1,148 പേരെ അന്തിമ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയപ്പോൾ 3,897 പേരെ ഉൾപ്പെടുത്തി. 38 തദ്ദേശ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.മരണപ്പെട്ടതോ രാജിവെച്ചതോ അയോഗ്യരാക്കപ്പെട്ടതോ ആയ 38 വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഉടൻ തന്നെ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കും. അതിന് മുന്നോടിയായിട്ടാണ് ഇപ്പോൾ അന്തിമ വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris