മുക്കം: കുറ്റിപ്പാലക്കൽ അങ്കണവാടിക്ക് സമീപം മരത്തില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി.
മുക്കം കുറ്റിപ്പാല അംഗൻവാടി കെട്ടിടത്തിന് അടുത്താണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടത്.
തുടർന്ന് അങ്കണവാടി ജീവനക്കാർ മുക്കം നഗരസഭാ ചെയർപെഴ്സണും, നാട്ടുകാരും വനം വകുപ്പിലെ ആർ.ആർ.ടി വളണ്ടിയറും എൻ്റെ മുക്കം സന്നദ്ധ സേനാ സ്നേയ്ക്ക് റെസ്ക്യു കോർഡിനേറ്ററുമായ കബീർ കള്ളൻതോടിനെ വിവരം അറിയിച്ചു. കബീർ എത്തി പാമ്പിനെ മരത്തില്‍ നിന്നും താഴെയിറക്കി റോഡിലെത്തിച്ച് പിടികൂടി റെസ്ക്യൂ ബാഗിലാക്കി
പിടികൂടിയ പാമ്പിനെ പിന്നീട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചു. അങ്കണവാടിയുടെ പരിസരത്ത് പാമ്പിനെ കണ്ടെത്തിയത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Post a Comment