പൊന്നാനി ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ആറ് ലക്ഷം രൂപയുടെ നഷ്ടം



മലപ്പുറം: പൊന്നാനി ഹാർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കോലാജിയാരകത്ത് സമീർ, സക്കീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘അൽ സഹറ’ എന്ന യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടിനാണ് തീപിടിച്ചത്. വൈകിട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. എൻജിൻ റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം




. തീ പടർന്നതോടെ ബോട്ട് ഭാഗികമായി കത്തി നശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കോസ്റ്റൽ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

Post a Comment

Previous Post Next Post
Paris
Paris