കട്ടാങ്ങൽ : നാടിനെ സ്വച്ഛമായി നിലനിർത്താൻ അഹോരാത്രം പ്രയത്നിക്കുന്ന ഹരിതകർമ്മസേന അംഗങ്ങൾക്ക് പഞ്ചായത്തിന്റെ ആദരവും ഓണസമ്മാനവും. ചാത്തമംഗലം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സേനാംഗങ്ങൾക്ക് ഓണപ്പുടവ വിതരണം പ്രസിഡണ്ട് എംകെ നദീറ ഉദ്ഘാടനം നിർവ്വഹിച്ചു.
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിൽ ഹരിതകർമ്മസേന നടത്തുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡണ്ട് എംകെ അനീഷ് അദ്ധ്യക്ഷനായി .മെമ്പർമാരായ സലീം കുന്നത്ത്,സലീന നൂറുദ്ധീൻ,പുഷ്പവേണി,അജിത ഇ,ഫൗസിയ മുഹമ്മത്, അനില ശ്രീധരൻ,അൻഷിദ,സുഹറാബി അമീർ,സുബൈദ കെ ,പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി റാൺസൺ എ എസ്,ഹരിത കർമ്മസേന പ്രസിസണ്ട് ബിന്ദു തുടങ്ങിയവർ സംസാരിച്ചു

Post a Comment