കോഴിക്കോട് :
എട്ടു മാസത്തോളമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന മാധ്യമം ദിനപത്രത്തിലെ തൊഴിലാളികൾ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുന്നതായി സൂചന. അതിന്റെ ഭാഗമായി ഈ വരുന്ന 25/08/26നാളെ മുതലക്കുളത്ത് വച്ചു സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ധർണ തൊഴിലാളികൾ സംഘടിപ്പിച്ചിട്ടുണ്ട്.
എട്ടു മാസത്തിലധികമായി ശമ്പളം കിട്ടുന്നില്ല എന്ന് മാത്രമല്ല. ഓണം അടക്കമുള്ള ഉത്സവ സീസണിൽ കയ്യിൽ ഒരു രൂപ പോലും ഇല്ലാതെ പലരിൽ നിന്നും വായ്പ എടുത്തു രണ്ടറ്റം മുട്ടിക്കാൻ കഷ്ടപ്പെടുന്ന മാധ്യമം ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സമരങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ആണ് പത്ര മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് തൊഴിലാളി നേതാക്കൾ പറയുന്നു. കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും ശമ്പളം കൊടുക്കുകയും ദീർഘകാലമായി മാധ്യമം ദിനപത്രത്തിൽ ജോലി ചെയ്യുന്ന ആളുകളെ രാജിവെപ്പിച്ചു പുതിയ കരാർ വ്യവസ്ഥയിൽ ജോലിയിൽ തിരികെ പ്രവേശിക്കാനും പത്ര മാനേജ്മെന്റ് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ വളരെ വിചിത്രമായ പല നടപടികളും നടത്തുന്ന മാധ്യമം മാനേജ്മെന്റിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

Post a Comment