കൂളിമാട്: സയ്യിദ് ത്വാഹിറുൽ അഹ്ദൽ മദ്രസ വിദ്യാർത്ഥികളുടെ നബിദിന പരിപാടി "മിസ്ക്കുൽ
ഖിത്താമി"ന് പ്രൗഢ സമാപനം. ഖൽബിലുണ്ട് എൻ്റെ നബി എന്ന ശീർഷകത്തിൽ നടന്ന ചടങ്ങ് എ അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. എ ജെ കെ തങ്ങൾ അധ്യക്ഷനായി. ടൗൺ മസ്ജിദ് ചീഫ് ഇമാം മുർശിദ് സിദ്ധീഖി ഹുബ്ബുറസൂൽ സന്ദേശം നല്കി. സയ്യിദ് സൽമാനുൽ ഫാരിസി തങ്ങൾ, അൽ ഹാഫിള് നഈമ് തങ്ങൾ , ബിഷാറത്തു റഹ്മാൻ .സഖാഫി, സയ്യിദ് നസീബ് സഖാഫി സംസാരിച്ചു. ബാസിത്തും സംഘവും സ്വാഗത ഗാനം ആലപിച്ചു.
വിവിധ കലാമത്സരങ്ങളിലെ വിജയികൾക്കും മത ചിട്ടയിലെ മാതൃകാ വിദ്യാർത്ഥികളായ ബാസിത്ത് ഇ മുജീബ്, സയാൻ ടി അശ്‌റഫ് എന്നിവർക്കും ചടങ്ങിൽ സമ്മാനം നല്കി.കുട്ടികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളും അരങ്ങേറി

Post a Comment