എം.കെ മുനീര്‍ കാബിനറ്റ്പദവിയിലേക്ക്; ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ ധാരണ


മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ് പദവിയുള്ള ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ ധാരണ.യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കും. ലീഗിലെ മുതിര്‍ന്ന നേതാവായ എം.കെ മുനീര്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.നിലവില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളുടെ വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.




അതേസമയം മാണി സി. കാപ്പനും പി.ജെ ജോസഫും കാബിനറ്റ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല.ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അടുത്ത യുഡിഎഫ് യോഗത്തിന് ശേഷം ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

l

Post a Comment

Previous Post Next Post
Paris
Paris