സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 1,09,800 രൂപ


കൊച്ചി: കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില.ഗ്രാമിന് 265 രൂപ വർധിച്ച് 13,725 രൂപയായി. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്‍റെ വില 1,09,800 രൂപയിലെത്തി.

ഇന്നലെ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്നലെ 13,360 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,880 രൂപയായിരുന്നു.






ആഗോള സാമ്പത്തിക ചലനങ്ങൾക്കനുസരിച്ച് സ്വർണവിലയിൽ ഇന്ന് ചാഞ്ചാട്ടം പ്രകടമാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളതലത്തിൽ സ്വർണത്തിന് ഡിമാൻഡ് കൂടിയതോടെ ആഭ്യന്തര വിപണിയിലും വില കുതിക്കുകയാണ്.

വിവാഹ സീസൺ അടുത്തതോടെ സ്വര്‍ണ വില കൂടുന്നത് സാധാരണക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. നിലവിൽ ഒരു പവൻ സ്വര്‍ണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്‍ടി, ഹാൾ മാര്‍ക്കിങ് ചാര്‍ജ് ഉൾപ്പെടെ ഏകദേശം 1.22 ലക്ഷം രൂപ നൽകേണ്ടി വരും.

Post a Comment

Previous Post Next Post
Paris
Paris