മണാശ്ശേരിയിലെ തെരുവ് നായ ശല്യം: ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു



മണാശ്ശേരി: കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന മണാശ്ശേരി അങ്ങാടിയിലെ രൂക്ഷമായ തെരുവ് നായ ശല്യ പ്രശ്നത്തിൽ കൂടിയാലോചനകൾക്കും തുടർനടപടികൾക്കുമായി ആക്ഷൻ കമ്മിറ്റിയുടെ യോഗം ചേർന്നു. ഇന്നലെ (11-08-2026) വൈകുന്നേരം 5:30-ന് മണാശ്ശേരി സദ്ഭാവന ഓഡിറ്റോറിയത്തിലായിരുന്നു യോഗം.




കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് റിട്ട. ഗസറ്റഡ് ഫീൽഡ് ഓഫീസർ മണ്ണാൻതോടികയിൽ പ്രേമൻ യോഗത്തിൽ വിഷയം അവതരിപ്പിക്കുകയും ക്ലാസുകൾ എടുക്കുകയും ചെയ്തു. മുക്കം മുനിസിപ്പാലിറ്റി സീനിയർ കൗൺസിലർ വളപ്പിൽ ശിവശങ്കരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പാലിറ്റി കൗൺസിലർമാരായ ബാബു, ഗിരിജ, ബിന്ദു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

തുടർന്ന് നടന്ന ചർച്ചയിൽ രാജു കുന്നത്ത്, അജയചന്ദ്രൻ, എം.കെ കണ്ണൻ, ഹരി.കെ.വി, രാമൻകുട്ടി മാസ്റ്റർ, സജി സി.കെ, ഹരിദാസൻ പൂമംഗലത്ത്, സന്തോഷ്‌, ശബരി, ജനാർദ്ദനൻ, വാസു, റോഷൻ, ജയരാജ്‌ കണിയാറാക്കൽ, കൃഷ്‌ണകുമാർ മാസ്റ്റർ, സവിജേഷ്, ഷാജി കുന്നത്ത്, ജ്യോതിഷ് ഒടുങ്ങാട്ട്, റോണി.സി.ആർ തുടങ്ങിയവർ വിവിധ ആവശ്യങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു.
തെരുവ് നായ പ്രശ്നത്തിൽ മുക്കം മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് ഡിവിഷൻ കൗൺസിലർമാർ യോഗത്തിൽ ഉറപ്പ് നൽകി. എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി അതിവിപുലമായ മറ്റൊരു യോഗം വിളിക്കാൻ മുക്കം മുനിസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർമാരെ യോഗം ചുമതലപ്പെടുത്തി

Post a Comment

Previous Post Next Post
Paris
Paris