കൊടുവള്ളി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി KMO ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവള്ളിയിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്റർ ഡിപ്പാർട്മെന്റൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. 2026 ആഗസ്റ്റ് 14-ന് കോളേജ് ക്യാമ്പസിലാണ് മത്സരം നടന്നത്.
കോളേജിലെ വിവിധ പഠന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു. മത്സരത്തിൽ B.Sc. Psychology വിഭാഗം ഒന്നാം സ്ഥാനവും B.Sc. Food Technology വിഭാഗം രണ്ടാം സ്ഥാനവും B.Sc. Chemistry വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കോളേജ് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദലി വിതരണം ചെയ്തു. ചടങ്ങിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് മേധാവി ശ്രീമതി റിസാന എം.വൈ, അധ്യാപകരായ ശ്രീമതി. അനർഘ, ശ്രീമതി. ചിമ്ന, കോളേജ് സ്റ്റാഫ് ക്ലബ് സെക്രട്ടറി ശ്രീമതി. പദ്മിനി.എ എന്നിവർ സന്നിഹിതരായിരുന്നു.
സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശവും ദേശീയബോധവും വിദ്യാർത്ഥികളിൽ വളർത്തുന്നതിനൊപ്പം വിജ്ഞാനവും മത്സരാത്മക മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിലും പരിപാടി ശ്രദ്ധേയമായി.

Post a Comment