ആർക്കും നീതി നിഷേധിക്കരുത്, വികസനം എല്ലാ ജനങ്ങളിലേക്കും എത്തണം; ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് വലിയൊരു ദേശീയ നേട്ടമാണ്’, രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ രാഷ്‌ട്രപതി



ന്യൂഡൽഹി: 2047-ഓടെ ഒരു ‘വികസിത ഭാരതം’ കെട്ടിപ്പടുക്കുന്നതിലേക്കുള്ള പാതയിലാണ് നാം മുന്നേറുന്നതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു. ആധുനിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ പുരോഗമിക്കുമ്പോൾ, വികസനത്തിന്റെ നേട്ടങ്ങൾ ഓരോ വ്യക്തിയിലും എത്തിച്ചേരണം, ആർക്ക് നേരെയും നീതി നിഷേധിക്കപ്പെടരുത്. രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.





ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് ഒരു വലിയ ദേശീയ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ദശാബ്ദങ്ങളോളം നക്സലിസം രാജ്യത്തിന് വലിയൊരു വെല്ലുവിളിയായിരുന്നു. ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് ഒരു വലിയ നേട്ടമാണ്. ഒരുകാലത്ത് നക്സലിസം ബാധിച്ചിരുന്ന പ്രദേശങ്ങളിൽ ഇന്ന് വലിയ ആവേശമാണ് കാണപ്പെടുന്നത്. ഈ മേഖലകളിൽ സമഗ്രമായ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഭീകര ശൃംഖലകൾക്കെതിരെ കൃത്യമായ ആക്രമണങ്ങൾ നടത്താനുള്ള ഇന്ത്യൻ സായുധ സേനയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു.ഭീകരർക്ക് താവളമൊരുക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചത് ദേശീയ താത്പര്യപ്രകാരമുള്ള നിർണായക കാൽവെപ്പായിരുന്നു. നടപടി രാജ്യത്തെ കർഷകർക്ക് ഏറെ പ്രയോജനകരമാകുമെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.

രാജ്യത്ത് എല്ലാവരും വികസനത്തിനു വേണ്ടി സംഭാവനകൾ നൽകുകയാണ്. ജനങ്ങളുടെ സ്വപ്നങ്ങൾ സർക്കാർ സാക്ഷാത്കരിക്കുകയാണ്.യുദ്ധവും അസ്ഥിരതയും ഉണ്ടായിരുന്നിട്ടും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ആഗോള ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കൈവരിക്കുന്നു.25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യമുക്തമാക്കി.സൗജന്യ റേഷൻ 80 കോടി ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു.

സ്വാതന്ത്ര്യദിന സന്ദേശത്തിൽ, ഇന്ത്യ-പാക് വിഭജനവും രാഷ്‌ട്രപതി പരാമർശിച്ചു. വിഭജനത്തെ തുടർന്ന് ജീവൻ നഷ്ടമായ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഓർക്കുന്നു. വിഭജനത്തെ തുടർന്നുണ്ടായ വർഗീയ കലാപത്തെ തുടർന്ന് ലക്ഷക്കണക്കിന് പേർ അഭയാർഥികളായെന്നും രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൈനികർക്കുള്ള വീരതാ പുരസ്കാരങ്ങളും രാഷ്ട്രപതി പ്രഖ്യാപിച്ചു. ഒൻപത് പേർക്ക് കീർത്തിചക്രയും ഏഴുപേർക്ക് മരണാനന്തര ബഹുമതി, 19 പേർക്ക് ശൗര്യചക്രയും പ്രഖ്യാപിച്ചു. മലയാളി സൈനിക ഉദ്യോഗസ്ഥനായ മേജർ തരുൺ വാസുദേവന് ശൗര്യചക്ര ബഹുമതി ലഭിച്ചു.

Post a Comment

Previous Post Next Post
Paris
Paris