കട്ടാങ്ങൽ : പഞ്ചായത്ത് പരിധിയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ മഴക്കെടുതികൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡൻ്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.
വാർഡ്തല റാപ്പിഡ് റെസ്പോൺസ് ടീം (RRT) അംഗങ്ങളും എസ്കെഎസ്എസ്എഫ് വിഖായ, വൈറ്റ് ഗാർഡ് തുടങ്ങിയ വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്.
പഞ്ചായത്തിലെ വിവിധ വാർഡുകളിലെ നിലവിലെ സ്ഥിതിഗതികൾ യോഗം വിശദമായി അവലോകനം ചെയ്തു.

Post a Comment