തിരുവനന്തപുരം
: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം.
സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും സമരക്കാരെ വെടിവച്ചുകൊല്ലണമെന്നുമായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍. വഞ്ചിയൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, അന്വേഷണത്തോട് സഹകരിക്കണം, സമാനമായ കുറ്റകൃത്യങ്ങളില്‍ ഇനി ഏര്‍പ്പെടരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കലാപ ആഹ്വാനമുള്‍പ്പെടെ നാലു കുറ്റങ്ങള്‍ ആണ് ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയത്.

Post a Comment