കേന്ദ്ര ഗവൺമെൻ്റിന് കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങളായ നിതി ആയോഗ് (NITI Aayog), ഐഎസ്ആർഒ (ISRO) - ഐഐആർഎസ് (IIRS), മൈഗവ് (MyGov) തുടങ്ങിയവയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രത്യേക രേഖാമൂലമുള്ള പരീക്ഷകൾ ഇല്ലാതെ, ഇന്റർവ്യൂവിന്റെയും ഉദ്യോഗാർത്ഥിയുടെ നൈപുണ്യത്തിന്റെയും (Skill) അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗ്രാജുവേറ്റുകൾക്കും പോസ്റ്റ് ഗ്രാജുവേറ്റുകൾക്കും പുറമെ പത്താം ക്ലാസ്സ് കഴിഞ്ഞവർക്കും ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താം.
നിതി ആയോഗിൽ ഇൻ്റേൺ, കൺസൾട്ടന്റ്, യംഗ് പ്രൊഫഷണൽ എന്നീ തസ്‌തികകളിലാണ് പ്രധാനമായും അവസരങ്ങളുള്ളത്. ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രതിമാസം 10,000 മുതൽ ₹60,000 വരെയാണ് ശമ്പളമായി ലഭിക്കുക. താത്പര്യമുള്ളവർ നിതി ആയോഗിന്റെ ഔദ്യോഗിക പോർട്ടൽ (niti.gov.in) വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. സാധാരണയായി എല്ലാ മാസവും ആദ്യത്തെ 10 ദിവസങ്ങളിൽ അപേക്ഷാ പോർട്ടൽ ലഭ്യമാകാറുണ്ട്.
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) വഴി ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടെക്നനീഷ്യൻ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) തുടങ്ങിയ തസ്‌തികകളിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സ്, പ്ലസ് ടു, ഡിപ്ലോമ അല്ലെങ്കിൽ ബിരുദമാണ് യോഗ്യത. പ്രതിമാസം 15,000 മുതൽ ₹40,000 വരെ ശമ്പളം ലഭിക്കുന്ന ഈ തസ്തികകളിലേക്ക് BECIL-ൻ് ഔദ്യോഗിക വെബ്സൈറ്റ് (becil. com) സന്ദർശിച്ച് വിജ്ഞാപനത്തിന് അനുസരിച്ച് ഓൺലൈനായോ ഓഫ്‌ലൈനായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ മൈഗവ് (MyGov) പ്ലാറ്റ്ഫോമിൽ കണ്ടൻ്റ് റൈറ്റർ, സോഷ്യൽ മീഡിയ മാനേജർ തുടങ്ങിയ ക്രിയേറ്റീവ് തസ്തികകളിൽ അവസരമുണ്ട്. ബിരുദധാരികൾക്കും പ്രസക്തമായ മേഖലയിൽ നൈപുണ്യമുള്ളവർക്കും അപേക്ഷിക്കാം. 20,000 മുതൽ ₹50,000 വരെയാണ് ശമ്പളം. മൈഗവിന്റെ ഔദ്യോഗിക ഇൻ്റേൺഷിപ്പ് പോർട്ടൽ (innovateindia.mygov.in) വഴിയാണ് അപേക്ഷിക്കേണ്ടത്. ഐഎസ്ആർഒയുടെ കീഴിലുള്ള ഐഐആർഎസ് (IIRS) ഇൻസ്റ്റിറ്റ്യൂട്ടിൽ സയൻസ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഇൻ്റേൺഷിപ്പിനും പ്രോജക്ട് ട്രെയിനി തസ്‌തികയിലേക്കും അപേക്ഷിക്കാം.
നാഷണൽ കരിയർ സർവീസ് (NCS) വഴി വിവിധ സർക്കാർ കരാർ ജോലികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. പത്താം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് വരെ ഇതിൽ രജിസ്റ്റർ ചെയ്യാം. ശമ്പളം തസ്തികകൾക്കനുസരിച്ച് ₹10,000 മുതൽ 50,000-ത്തിന് മുകളിൽ വരെ വ്യത്യാസപ്പെട്ടിരിക്കും. ഉദ്യോഗാർത്ഥികൾ ncs.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് തങ്ങളുടെ പ്രൊഫൈലിന് അനുയോജ്യമായ ജോലികൾക്കായി നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
കാർഷിക മേഖലയിൽ താല്പര്യമുള്ളവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ്സ് റിസർച്ചിൽ (IIMR) റിസർച്ച് അസിസ്റ്റൻ്റ്, ഫീൽഡ് വർക്കർ തസ്തികകളിൽ അവസരമുണ്ട്. ബിഎസ്‌സി/എംഎസ്‌സി അഗ്രികൾച്ചർ കഴിഞ്ഞവർക്കാണ് മുൻഗണന. 18,000 മുതൽ ₹35,000 വരെയാണ് ശമ്പളം. ഐഐഎംആർ വെബ്സൈറ്റിലെ (millets.res.in) കരിയർ വിഭാഗം വഴി വിജ്ഞാപനങ്ങൾ പരിശോധിക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കണം ?
സ്ഥാപനത്തിന്റെയും ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിച്ച് നിലവിലെ ഒഴിവുകൾ (Current Vacancies/Careers) പരിശോധിക്കുക. വിജ്ഞാപനത്തിൽ പറയുന്നതനുസരിച്ച് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമും സർട്ടിഫിക്കറ്റുകളും ഓൺലൈനായോ ഇമെയിൽ വഴിയോ സമർപ്പിക്കേണ്ടതാണ്.
അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യതാ മാനദണ്ഡങ്ങളും അവസാന തീയതിയും കൃത്യമായി വായിച്ചു മനസ്സിലാക്കുക.

Post a Comment