പതിറ്റാണ്ടുകൾക്കിപ്പുറം പ്രിയ ഗുരുനാഥന് സ്നേഹവിരുന്ന് ഒരുക്കി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ



കൂളിമാട്: മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് പാഴൂർ അൻസാറുൽ ഇസ്ലാം കോളേജിൽ തങ്ങൾക്ക് അറിവ് പകർന്നു തന്ന പ്രിയ ഗുരുനാഥൻ ബഷീർ മാസ്റ്റർക്ക് സ്നേഹവിരുന്നൊരുക്കി കോളേജിലെ 1994 - 96 പ്രീ-ഡിഗ്രി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ *എ ഐ സി മെമ്മറീസ്* മാതൃകയായി നിലവിൽ പ്രവാസിയായി ജീവിതം നയിക്കുന്ന കണ്ണൂർ സ്വദേശി കൂടിയായ ബഷീർ മാസ്റ്റർ അവധിക്ക് നാട്ടിലെത്തിയ സമയത്ത് അദ്ദേഹത്തെ പ്രത്യേകം ക്ഷണിച്ചുവരുത്തി വിരുന്നൊരുക്കിയാണ് പൂർവ്വ വിദ്യാർത്ഥികൾ മഹനീയമായ ഗുരു-ശിഷ്യ ബന്ധത്തിന്റെ മാതൃക തീർത്തത്




കൂളിമാട് അങ്ങാടിയിലെ കൂട്ടക്കടവത്ത് തറവാട്ടുവളപ്പിൽ പുതുതായി പ്രവർത്തനമാരംഭിച്ച അലോകാസ്യ ഫുഡ് കോർട്ടിന്റെ പ്രകൃതിരമണീയമായ അങ്കണത്തിൽ ടീ ടോക്ക് വിത്ത് ബഷീർ മാസ്റ്റർ എന്ന പേരിൽ നടത്തിയ പ്രൗഢമായ ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികൾ ഏറെനേരം തങ്ങളുടെ പ്രിയ ഗുരുനാഥനുമായി സംവദിക്കുകയും പഴയകാല ഓർമ്മകൾ പങ്കുവെക്കുകയും, അദ്ദേഹത്തിനായി പ്രത്യേക വിരുന്നൊരുക്കയും,. 30 വർഷം മുമ്പ് തങ്ങളുടെ പ്രീ ഡിഗ്രി പഠന കാലത്ത് പുറത്തിറക്കിയ കോളേജ് മാഗസിന്‍റെ കയ്യെഴുത്ത് പ്രതി സമ്മാനിക്കുകയും പൊന്നാട അണിയിച്ചു അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു





       എ എ സി മെമ്മറീസ് ചെയർമാൻ കലാം മാസ്റ്റർ മാവൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോളേജ് മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ് നദ് വി എ ഐ സി അംഗങ്ങളായ റഹ്മാൻ കുറ്റിക്കടവ്,സലാം മാസ്റ്റർ പനങ്ങോട്, ഫർഹത്ത് പാഴൂർ, സാബിറ, ഉമൈബാനു, ഖൈറുന്നീസ, സീനത്ത്, സഫിയ, ഹസീന, നൗഷാദ് കൽപള്ളി, റഫീഖ് കുറ്റിക്കടവ്, സൗദ, സുലൈഖ, റൈഹാനത്ത്,നുസ്രത്, റഫീഖ് കൂളിമാട്, ജാഫർ,സലിം ചെറുപ്പ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു പ്രോഗ്രാം കോർഡിനേറ്റർമാരായ സെക്കീന കൂട്ടക്കടവത്ത് , മുജീബ് പാഴൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris