കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബ് പരിശോധനകളുടെ ഫീസ് വര്‍ധനയില്‍ പ്രതിഷേധം; തീരുമാനം മരവിപ്പിച്ചു


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു. ഫീസ് വര്‍ധന സംബന്ധിച്ച മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെ ഡിവൈഎഫ്‌ഐ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു.




 പാത്തോളജി ലാബിലെ പരിശോധനകള്‍ക്കാണ് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചത്. എന്നാൽ മുഹമ്മദ് റിയാസ് എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാക്കളും ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. ഫീസ് വര്‍ധനവ് മരവിപ്പിക്കുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് മുഹമ്മദ് റിയാസ് എംഎൽഎയെ അറിയിച്ചു. തീരുമാനം പിൻവലിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് എംഎൽഎ വ്യക്തമാക്കി.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച സമരം രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. ഫീസ് ഈടാക്കുകയാണെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് നീങ്ങുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കലക്ടറുമായി ചര്‍ച്ച നടത്തുമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചിരുന്നു. തുടർന്നാണ് സമരക്കാരും അധികൃതരും തമ്മിൽ ചർച്ച നടന്നത്.

Post a Comment

Previous Post Next Post
Paris
Paris