വലഹുൽ ഫസീല മീലാദ് ഫെസ്റ്റ് 2k26 പ്രാർത്ഥനയോടെ തുടക്കം.



 കൂളിമാട് :
 തഅലീമുൽ ഔലാദ് മദ്രസ മീലാദ് ഫെസ്റ്റ് "വലഹുൽ ഫസീല 2K26 ന് പ്രൗഢമായ തുടക്കം. മീലാദ് നബി പരിപാടി കളുടെ ഓഫ് സ്റ്റേജ് പരിപാടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇനി പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും പരിപാടികൾ ഓഫ് സ്റ്റേജ് ആയി ഇന്നും നാളെയും മദ്രസ ഹാളിൽ നടക്കും. 




രണ്ടു ദിവസങ്ങളിൽ ആയി നടക്കുന്ന പരിപാടിക്ക് പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഭക്ഷണം അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്ന് മദ്രസ മാനേജ്മെന്റ് ഭാരവാഹികളും ഉസ്താദുമാരും അറിയിച്ചു.
മുഹമ്മദ്‌ ബാഖവി പ്രാർത്ഥന നിർവഹിച്ചു കൊണ്ടു ഇന്നത്തെ പരിപാടികൾ ആരംഭിച്ചു.
മഹല്ല് ജനറൽ സെക്രട്ടറി. കെ. ബീരാൻ കുട്ടി ഹാജി,
മിൻഹാജ് ഫൈസി,അബൂബക്കർ മാസ്റ്റർ,അബ്ദുള്ള മുസ്‌ലിയാർ,അഷ്‌റഫ്‌ അശ്‌റഫി,ഇർഷാദ് ഫൈസി,ഷാജഹാൻ ഫൈസി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris