തിരുവനന്തപുരം; ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഒക്ടോബർ 12 മുതല്‍ 17 വരെയുള്ള ആറ് ദിവസങ്ങളില്‍ നടത്തുമെന്ന് ഹയർ സെക്കന്‍ഡറി പരീക്ഷ വിഭാഗം ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.
ഇംപ്രൂവ്മെന്‍റ് പരീക്ഷ ഒക്ടോബറില്‍ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷ തിയതി പ്രഖ്യാപിച്ചത്.
നേരത്തെ പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം മാർച്ച് മാസത്തില്‍ നടത്തിയിരുന്നത് വിദ്യാർഥികള്‍ക്ക് ഏറെ മാനസിക സംഘർഷം ഉള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെ തുടർന്ന് ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് മാസത്തെ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന് നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഈ നിവേദനങ്ങള്‍ പരിഗണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇംപ്രൂവ്മെന്‍റ് പരീക്ഷ ഒക്ടോബറില്‍ നടത്താൻ നിർദേശം നല്‍കുകയായിരുന്നു. തുടർന്നാണ് ഇംപ്രൂവ്മെന്‍റ് പരീക്ഷ ഒക്ടോബറില്‍ നടത്താൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറക്കിയത്. ഈ തിയതികളുടെ അടിസ്ഥനത്തിലുള്ള ടൈം ടേബിള്‍ ഉടൻ പ്രഖ്യാപിക്കും.

Post a Comment