ഐമെറ്റ് അധ്യാപക ബിരുദ ദാനം ആഗസ്ത് 25 ന് കോഴിക്കോട്ട്



കോഴിക്കോട് :ഇൻസ്റ്റിററ്യൂട്ട് ഓഫ് മോറൽ എഡ്യുക്കേഷൻ ആൻ്റ് ട്രയിനിംഗ് (ഐമെറ്റ് ) കോഴിക്കോട് ജില്ല ചാപ്റ്റർ നടത്തുന്ന മദ്‌റസ അധ്യാപക പരിശീലന കോഴ്‌സ് പൂർത്തിയാക്കിയ അധ്യാപകരുടെ ബിരുദ ദാന ചടങ്ങ് ആഗസ്ത് 25 ന് ( ചൊവ്വ) കോഴിക്കോട്ട് നടക്കും.




 ടീച്ചിംഗ് പെഡഗോഗി , ശിശു മന:ശാസ്ത്രം , പാഠപുസ്തക വിശകലനം , ഐ. ടി. പരിശീലനം തുടങ്ങിയവ ഉൾപ്പെടുത്തി ഒരു വർഷത്തിൽ 150 മണിക്കൂർ നടത്തുന്ന പരിശീലന പരിപാടിയുടെ രണ്ടാമത്തെ ബാച്ചാണ് പുറത്തിറങ്ങുന്നത് . മൂന്നാമത്തെ ബാച്ചിൻ്റെ പരിശീലനം കഴിഞ്ഞ ആഴ്ച ആരംഭിച്ചിട്ടുണ്ട് . രാവിലെ 10 മണി മുതൽ കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ജന: സെക്രട്ടറി എം.അഹ് മദ്കുട്ടി മദനി ബിരുദ ദാനം നിർവഹിക്കും . എം.എ.റസാഖ് മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയാകും. "മുഹമ്മദ് നബി അധ്യാപനത്തിലെ മഹിത മാതൃക " എന്ന വിഷയം ഡോ: ജാബിർ അമാനി അവതരിപ്പിക്കും . ജില്ലാ പ്രസിഡണ്ട് എം.ടി.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിക്കും. പി.ടി അബ്ദുൽ മജീദ് സുല്ലമി , അഡ്വ: പി.എം ഹനീഫ് ,ഐ.എസ് എം സംസ്ഥാന പ്രസിഡണ്ട് ഡോ : കെ.ടി. അൻവർ സാദത്ത് , ഡോ: അനസ് കടലുണ്ടി , ജില്ലാ സെക്രട്ടറി ടി.പി. ഹുസൈൻ കോയ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. അധ്യാപകരുടെ വിവിധ കലാ പരിപാടികളും നടക്കുമെന്ന് ഐമെറ്റ് ജില്ല കോ ഓർഡിനേറ്റർ പി.സി. അബ്‌ദുറഹിമാൻ , കൺവീനർ പി.അബ്ദുൽ മജീദ് പുത്തൂർ എന്നിവർ അറിയിച്ചു .

Post a Comment

Previous Post Next Post
Paris
Paris