കോഴിക്കോട് :വിശുദ്ധ റബീഉൽ അവ്വലിന്റെ വിളംബരം അറിയിച്ചുകൊണ്ടുള്ള ഈ വർഷത്തെ മീലാദ് റാലി ഓഗസ്റ്റ് 16ന് ഞായറാഴ്ച കോഴിക്കോട് നടക്കും.വൈകുന്നേരം നാലുമണിക്ക് ചക്കുംകടവ് ആനമാടിൽ നിന്ന് ആരംഭിക്കുന്ന റാലി ആറുമണിക്ക് കോഴിക്കോട് ഫ്രാൻസിസ് റോഡിലെ സമസ്ത ആസ്ഥാനത്ത് സമാപിക്കും.
ദഫ്,സ്കൗട്ട് സംഘങ്ങൾ റാലിയെ അനുഗമിക്കുംതുടർന്ന് മൗലിദ് പാരായണം നടക്കും .സമാപന സമ്മേളനം സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും .കോഴിക്കോട് മുഖ്യ ഖാദിസയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷത വഹിക്കും.കേരള കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി സിദീഖ് ,മുൻമന്ത്രി എം കെ മുനീർവിശിഷ്ടാതിഥികളായി പങ്കെടുക്കും .

Post a Comment