കൊടുവള്ളി മാനിപുരത്ത് പുഴയിൽ വീണ് കാണാതായ 14 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി



കൊടുവള്ളി:-
മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട 14 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. മാനിപുരം കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (14) ആണ് ദാരുണമായി മരണപ്പെട്ടത്.




ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ മുക്കത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും പ്രാദേശിക സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക സ്കൂബ (Scuba) ഡൈവിംഗ് ടീമും പ്രദേശത്തേക്ക് എത്തിയിരുന്നു.

സ്കൂബ ടീം നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post
Paris
Paris