E20 പെട്രോള്‍ കാരണം മൈലേജ് ഇത്രയും കുറഞ്ഞേക്കാം; എന്നാല്‍ നേട്ടങ്ങള്‍ വലുതെന്ന് കേന്ദ്ര സർക്കാർ


രാജ്യത്ത് E20 പെട്രോള്‍ വ്യാപകമാക്കുന്നതിനിടെ ഉപഭോക്താക്കള്‍ക്കിടയില്‍ ഉയരുന്ന ആശങ്കകള്‍ക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ.

20 ശതമാനം എത്തനോള്‍ കലർത്തിയ E20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില വാഹനങ്ങളുടെ മൈലേജില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ കുറവ് ഉണ്ടായേക്കാമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, അതുകൊണ്ട് മാത്രം E20 ഇന്ധനത്തെ വിലയിരുത്തരുതെന്നും പരിസ്ഥിതിക്കും വാഹനത്തിന്റെ പ്രകടനത്തിനും ഇത് നല്‍കുന്ന നേട്ടങ്ങള്‍ ഏറെ വലുതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.






വില കുറയാത്തതിന് കാരണം

എന്തുകൊണ്ട് E20 പെട്രോള്‍ വില കുറഞ്ഞില്ലെന്ന ചോദ്യത്തിനും സർക്കാർ വിശദീകരണം നല്‍കി. രാജ്യത്തെ കർഷകരില്‍ നിന്ന് എത്തനോള്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന കാർഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഉദാഹരണമായി, ചോളത്തില്‍ നിന്ന് നിർമ്മിക്കുന്ന എത്തനോള്‍ ലിറ്ററിന് 71.86 രൂപ നിരക്കിലാണ് സർക്കാർ വാങ്ങുന്നത്. ഇതിന് പുറമെ ഗതാഗതം, സംഭരണം, നികുതി തുടങ്ങിയ ചെലവുകളും ഉള്‍പ്പെടുന്നതിനാല്‍ E20 ഇന്ധനം നിലവില്‍ സാധാരണ പെട്രോളിനേക്കാള്‍ വിലകുറഞ്ഞതാകുന്നില്ല.

Post a Comment

Previous Post Next Post
Paris
Paris