ഓട്ടോറിക്ഷ ഫെയർ മീറ്ററുകൾ പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തി മുദ്രവെക്കുന്നതിനു വേണ്ടി 30 കിലോമീറ്റർ അകലെയുള്ള ഓട്ടോറിക്ഷകൾ വരെ കോഴിക്കോട് ലീഗൽ മെട്രോളജി ഓഫീസ് ക്യാമ്പസിൽ ഹാജരാകേണ്ട സ്ഥിതിവിശേഷമാണ് നിലവിൽ ഉള്ളത്. തങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തന്നെ ഇതിനുള്ള സൗകര്യം ഒരുക്കണമെന്ന കാലാകാലങ്ങളായുള്ള ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം പുതിയ സർക്കാർ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി അംഗീകരിച്ചിരിക്കുകയാണ്.
ഫെയർമീറ്റർ വെരിഫിക്കേഷൻ ക്യാമ്പിൻ്റെ താലൂക്കുതല ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും 2026 ജൂലൈ 31, വെള്ളി രാവിലെ 10 മണിക്ക് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് കുന്നമംഗലം എം.എൽ.എ ശ്രീ. എം എ റസാഖ് മാസ്റ്റർ അവർകൾ നിർവഹിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ചെയ്യാനുള്ളവർ ഊ്ഘാടന ശേഷം പരതപ്പൊയിൽ വായനശാലക്ക് മുൻവശത്തേക്ക് ഓട്ടോയുമായി എത്തേണ്ടതാണ്.
എല്ലാ ഓട്ടോറിക്ഷ ജീവനക്കാരും ഈ സൗകര്യം ഉപയോഗപ്പെടുത്തുക.

Post a Comment