മുഖ്യമന്ത്രി വി ഡി സതീശൻ സംസാരിക്കുന്നതിനിടെ പവർകട്ട്. വൈദ്യുതി ബന്ധം പുന സ്ഥാപിക്കാൻ കാത്തുനിന്ന് മുഖ്യമന്ത്രി. ഓടുന്ന ബസിന് പുറകെ ഓടിയിട്ട് കാര്യമില്ല. കറണ്ട് വന്നാലേ സംസാരിക്കാനാവൂ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് ഇന്നും പവർകട്ട് തുടരുമെന്ന് KSEB അറിയിച്ചിരുന്നു. വൈകുന്നേരത്തെ പീക്ക് സമയത്താകും വൈദ്യുതി നിയന്ത്രണമുണ്ടാകുക.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പീക് സമയത്ത് ഒരു മണിക്കൂറിൽ അധികമാണ് വൈദ്യുതി നിയന്ത്രണം ഉണ്ടായത്. ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യതയുണ്ട്. സംസ്ഥാനത്ത് മഴ കുറവ് ലഭിക്കുന്നതും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്നാണ് വാദം.
ആവശ്യമായതിനെക്കാൾ 400-500 മെഗാവാട്ട് വൈദ്യുതി കുറവാണെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതിനാലും വൈദ്യുതി ആവശ്യകത വർധിച്ചതിനാലാണ് നിയന്ത്രണം വേണ്ടിവരുന്നത്.
വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനാവാത്ത സാഹചര്യമാണെന്ന് മന്ത്രി സണ്ണി ജോസഫ് പ്രസ്താവനയിൽ പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500-3600 മെഗാവാട്ട് ആയിരുന്നു. എന്നാൽ ഈ വർഷം അത് 4600-4800 ആയി. ഡാമുകളിൽ 28 ശതമാനം വെള്ളം മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
കടം വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ടതുണ്ട്. ആര്യാടന്റെ കാലത്തുണ്ടാക്കിയ കരാർ റദ്ദാക്കിയതും തിരിച്ചടിയായി. വൈദ്യുതി ലഭ്യതയിൽ 600-700 മെഗാവാട്ട് കുറവ് വന്നിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങളും സഹകരിക്കണം. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലാക്കണം. അലങ്കാര വിളക്കുകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

Post a Comment