ചാലിയാറിന്‍റെ കൈവഴിയില്‍ വിഷം കലക്കി മീൻപിടുത്തം; മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി



കോഴിക്കോട്: രാമനാട്ടുകരയില്‍ പുഴയില്‍ വിഷം കലക്കി മീൻപിടുത്തം. രാമനാട്ടുകരയിലെ മുട്ടിയറയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി.

നാട്ടുകാർ എത്തിയതോടെ മീൻപിടുത്ത സംഘം ഓടിരക്ഷപ്പെട്ടു.




ഇന്ന് രാവിലെയാണ് മൂന്നംഗ സംഘം ചാലിയാറിന്‍റെ കൈവഴിയില്‍ വിഷം കലക്കി വലയെറിഞ്ഞ് മീൻ പിടിക്കാൻ ശ്രമിച്ചത്. നാട്ടുകാർ കണ്ടതോടെ ഇവർ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. ഇവർ എത്തിയ ഓട്ടോ സംഭവ സ്ഥലത്തു തന്നെയുണ്ട്. വിഷക്കുപ്പികളും കണ്ടെത്തി. കുടിവെള്ള ആവശ്യത്തിനും അലക്കാനുമെല്ലാം നാട്ടുകാർ ഉപയോഗിക്കുന്ന വെള്ളത്തിലാണ് മൂന്നംഗ സംഘം വിഷം കലക്കിയത്. നാട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Post a Comment

Previous Post Next Post
Paris
Paris