ഡല്‍ഹി: ജൂലൈ 20-ന് ന്യൂഡല്‍ഹിയിലെ ജന്തർ മന്ദറില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്ക് നേരെ പൊലീസും റൊപ്പീഡ് ആക്ഷൻ ഫോഴ്സും (RAF) തിരിച്ചറിയാൻ കഴിയാത്ത ആളുകളും ചേർന്ന് നടത്തിയ ക്രൂരമായ അതിക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് (NHRC) പരാതി.
ഡല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വക്താവും ഇന്ത്യൻ യൂത്ത് കോണ്‍ഗ്രസ്സ് മുൻ ദേശീയ കോർഡിനേറ്ററുമായ വിനീത് തോമസാണ് കമ്മീഷൻ അധ്യക്ഷന് പരാതി സമർപ്പിച്ചത്.
പ്രധാന ആരോപണങ്ങള്‍:
തിരിച്ചറിയല്‍ രേഖകളില്ലാത്തവരുടെ സാന്നിധ്യം: ഡ്യൂട്ടിയിലുണ്ടായിരുന്ന പലരും ഔദ്യോഗിക ബാഡ്ജോ യൂണിഫോമോ ഇല്ലാതെ സാദാ വസ്ത്രങ്ങളിലാണ് എത്തിയത്. സുപ്രീം കോടതിയുടെ പ്രശസ്തമായ 'ഡി.കെ. ബസു കേസ്' മാർഗ്ഗനിർദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഇത്തരക്കാർ വിദ്യാർത്ഥികളെ മർദ്ദിക്കാൻ നേതൃത്വം നല്‍കിയത്.
അമിത ബലപ്രയോഗം: സമാധാനപരമായി വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ ആവശ്യപ്പെട്ടെത്തിയ വിദ്യാർത്ഥികള്‍ക്ക് നേരെ ലാത്തിച്ചാർജ്, കണ്ണീർവാതകം, പെല്ലറ്റ് തോക്കുകള്‍ എന്നിവ പ്രയോഗിച്ചു. അതിക്രമത്തില്‍ 19 വയസ്സുകാരനായ സഹില്‍ ലോചാബ് എന്ന വിദ്യാർത്ഥിയുടെ കാഴ്ചശക്തി ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Post a Comment