മലയമ്മ : കുന്ദമംഗലം MLA ശ്രീ. റസാഖ് മാസ്‌റ്റർ നേതൃത്വം നൽകുന്ന 'വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026' എന്ന ക്യാമ്പയിൻ പദ്ധതിയുടെ ഭാഗമായി എത്തിയ തൂഫാൻ ഗോൾ വണ്ടി കുട്ടികളിൽ ആവേശമുണർത്തി.
വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഗോൾവണ്ടിയെ സ്വീകരിച്ചു
രണ്ടാം വാർഡ് മെമ്പർ ശ്രീ : രഘുനാഥൻ മുതുവനയുടെ അധ്യക്ഷതയിൽ ആരംഭിച്ച
പരിപാടികൾ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ. സലീം കുന്നത്ത് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.- പ്രധാനാധ്യാപിക ഷീബ വി ലഹരിവിരുദ്ധ സന്ദേശം നൽകി.
തുടർന്ന് സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഗോൾപോസ്റ്റിലേക്ക് ഗോളടിക്കൽ പരിപാടിയിൽ പഞ്ചായത്ത് പ്രതിനിധികൾ, ഹെഡ്‌മിസ്ട്രസ്, മറ്റധ്യാപകർ, വിദ്യാർത്ഥികൾ, PTA , MPTA പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരെ പ്ലക്കാർഡുമേന്തി കുട്ടികൾ നടത്തിയ റാലിയും ഓരോ വ്യക്തിയും ലഹരി പദാർഥങ്ങൾ ഒഴിവാക്കി ജീവിതം മികവുറ്റ താക്കേണ്ടതിൻ്റെ പ്രാധാന്യം ഓർമപ്പെടുത്തുന്ന 'ജീവൻ്റെ മരം' എന്ന പ്രവർത്തനവും ശ്രദ്ധേയമായി. സ്‌കൂൾ സോഷ്യൽ ക്ലബ് , സ്പോർട്സ് ക്ലബ് എന്നിവ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment