കോഴിക്കോട് : ജനങ്ങൾക്കായി സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേതെന്ന് സെറ്റോ ജില്ലാ ചെയർമാൻ സിജു കെ നായർ പറഞ്ഞു. എൻ ജി ഒ അസോസിയേഷൻ വെസ്ററ് ഹിൽ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ടി. രമേശൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എലിസബത്ത് ടി. ജേക്കബ്, ബ്രാഞ്ച് സെക്രട്ടറി സി ലിജിന, ജില്ലാ വനിതാ ഫോറം ജോയിന്റ് കൺവീനർ ഇ രോഷ്ന , സുഭാഷ് ചന്ദ്രൻ, വി. ഷിറിൽ കുമാർ,വി ബെനഡിക്ട് ,പ്രസംഗിച്ചു.സുഹൈൽ ഇ,അജി. എം, കെ. രാജേഷ് നേതൃത്വം നല്കി.

Post a Comment