മുക്കം സി എച്ച് സിയുടെ ആഭിമുഖ്യത്തിൽ പുളിയപ്പാറ സംസ്കാരിക നിലയത്തിൽ .ജീവിതശൈലി രോഗ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. മുനിസിപ്പാലിറ്റി കൗൺസിലർ ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ. ഇ.കെ രൂപ അധ്യക്ഷയായി. ഹെൽത്ത് സൂപ്പർവൈസർ സിജു. കെ നായർ , ഹെൽത്ത് ഇൻസ്പെക്ടർ എം. ഹരീഷ് , എസ്.ടി.എസ് ശശി എം.ടി., പ്രസംഗിച്ചു.
പി.സി ബാബുരാജ് , സി. ജലജ , അർഷില, കെ.പി.തങ്കമണി നേതൃത്വം നല്കി. നൂറു ദിന പരിപാടിയുടെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ജീവിത ശൈലീ സ്ക്രീനിംഗ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Post a Comment