ചാത്തു മാസ്റ്റർ അനുസ്മരണ ദിനം ആചരിച്ചു



മലയമ്മ : മലയമ്മ എ യു പി സ്‌കൂൾ സ്ഥാപക മാനേജരായിരുന്ന ചാത്തുമാസ്റ്ററുടെ അനുസ്‌മരണ ദിനം വിവിധ പരിപാടികളോടെ സ്‌കൂളിൽ ആചരിച്ചു . അദ്ദേഹത്തിൻ്റെ പേരിൽ ഏർപ്പെടുത്തിയ എൻഡോവ്മെൻ്റിൻ്റെ വിതരണോദ്ഘാടനം കുന്ദമംഗലം MLA എം എ റസാഖ് മാസ്റ്റർ നിർവഹിച്ചു. . എൻഡോവ്മെൻ്റ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച 21 കുട്ടികൾ ക്യാഷ് അവാർഡ് ഏറ്റുവാങ്ങി . 2026 -27 അധ്യയന വർഷത്തെ സ്‌കൂൾ മാസ്റ്റർ പ്ലാനിൻ്റെ പ്രകാശനവും ലഹരിക്കെതിരെ വിവിധ രചനകൾ ഉൾപ്പെടുത്തി ഹിന്ദിക്ലബ് തയാറാക്കിയ മാഗസിൻ്റെ പ്രകാശനവും പ്രസ്തുത പരിപാടിയിൽ എം.എൽ എ നിർവഹിച്ചു..




 ചാത്തമംഗലംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ അനുസ്‌മരണ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. എൽ എസ് എസ് , യു എസ് എസ് നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സലീം കുന്നത്ത് , രണ്ടാം വാർഡ് മെമ്പർ രഘുനാഥൻ മുതുവന , സ്‌കൂൾ മാനേജ് മെൻ്റ് പ്രതിനിധി ജനാർദ്ദനൻ കളരിക്കണ്ടി , സ്‌കൂൾ റിട്ടയേർഡ് അധ്യാപകൻ എൻ. പി ഹംസ , പ്രധാനാധ്യാപിക ഷീബ വി , റിട്ടയേർഡ്, പ്രധാനാധ്യാപകൻ കെ.കെ രാജേന്ദ്രകുമാർ , മാതൃ സമിതി വൈസ് ചെയർ പേഴ്സൺ ജസ്‌ന , മുൻ പി. ടി. എ പ്രസിഡൻ്റ് അബ്ദുൾ അസീസ് മുസ് ല്യാർ, സ്‌കൂൾ അധ്യാപകരായ അബ്ദുൾ അസീസ് ഇ , അബ്‌ദുൾ റസാഖ് ,ശ്രീജ എ. പി എന്നിവർ ചാത്തു മാസ്റ്ററെ അനുസ്മരിച്ചു സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris