കേരളസ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ഒ എം എസ് പി യുടെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു



ചൂലൂർ : 
എം വി ആർ ക്യാൻസർ സെൻ്ററിലെ ക്യാൻൻ്റീനിലെ തൊഴിലാളികൾക്കായി വിവിധ ആരോഗ്യ പരിശോധനകൾ നടത്തി. 




പ്രൊജക്ടിൻ്റെ മുക്കം സോൺ കോർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ എം എം, ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ എം എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ , 
ജനറൽ മെഡിക്കൽ ചെക്കപ്പ്, ലൈംഗീക രോഗ നിർണ്ണയം, എച്ച് ഐ വി , സിഫിലിസ്സ് , ക്ഷയരോഗം, മലേറിയ, ലെപ്രസി , മുതലായവയുടെ പരിശോധനയും, അവശ്യമുള്ളവർക്ക് കൗൺസിലിംഗും നടത്തി.

പ്രൊക്ട് ഡോക്ടർ ഷസിയ , ചൂലൂർ കുടുoബാരോഗ്യ കേന്ദ്രത്തിലെ ജെ എച്ച് ഐ മജുനു ടി, മെഡിക്കൽ കോളേജ് ടി ബി യൂണിറ്റ് എസ് ടി എസ് റസീന, പ്രൊജക്ട് മാനേജർ അമിജേഷ് കെ വി, കൗൺസിലർ അശ്വതി പി, ബാലുശ്ശേരി ഏരിയ കോർഡിനേറ്റർ സന്ദീപ് കെ ആർ, എന്നിവർ വിവിധ ആരോഗ്യ പരിശോധനകൾക്ക് നേതൃത്വം നൽകി. പ്രസ്തുത ക്യാമ്പിൽ നൂറോളം തൊഴിലാളികൾ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris