കാണാതായ യൂട്യൂബര്‍ ദിൽഷാദിനെ കണ്ടെത്തി : മേഘാലയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിൽ വെച്ചാണ് അപകടം സംഭവിച്ചത്.



മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ കണ്ടെത്തി. മേഘാലയിൽ നിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ദിൽഷാദിനെ സമീത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നാല് ദിവസമായി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മേഘാലയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിൽ വെച്ചാണ് അപകടം സംഭവിച്ചത്.




യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിൽ നിരവധി ഫോളോവേഴ്സുള്ള യൂട്യൂബർ കൂടിയാണ് ഇയാൾ. ചാനലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ യാത്രകൾ നടത്താറുണ്ട്. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി വീട്ടിൽ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു.

Post a Comment

Previous Post Next Post
Paris
Paris