ചാത്തമംഗലം :
കുന്നമംഗലം നിയോജകമണ്ഡലം
പ്രവാസി ലീഗ് ഹിമായ കുടുംബ സുരക്ഷ പദ്ധതി, ചാത്തമംഗലം പഞ്ചായത്തിലെ അർഹരായവർക്കുള്ള ഫണ്ട് വിതരണം ചെയ്തു.കോഴിക്കോട് ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂർ ഹിമായ കുടുംബ സുരക്ഷ പദ്ധതി ഫണ്ട്, ചാത്തമംഗലം പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് മൊയ്തീൻ കോയ പാലക്കുറ്റിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ഹിമായ കുടുംബ സുരക്ഷ ഫണ്ട് കുന്നമംഗലം മണ്ഡലം ജനറൽ കൺവീനർ ഫൈസൽ അരിപ്രം പദ്ധതി വിശദീകരിച്ചു. പ്രവാസി ലീഗ് ചാത്തമംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ പി ജമാൽ, ട്രഷറർ മഹമൂദ് വൈത്തല, എസ്. പി മുഹമ്മദ് പുള്ളാവൂർ, പി എ. അബ്ദുസ്സലാം, മജീദ്, നാസർമൗലവി, കെ കെ ബഷീർ, സഫറുള്ള കൂളിമാട്, ഗഫൂർ. എം, ശരീഫ്. കെ ടി, സലാം പുള്ളാവൂർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment