മരണം അഞ്ചായി, വയനാട്ടില്‍ അതിതീവ്ര മഴ തുടരുന്നു, റെഡ് അലര്‍ട്ട്



വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.




നഴ്‌സറി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്._ _പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മണ്ണിടിച്ചിലില്‍ 5മരണം

കള്ളാടിയില്‍ തുരങ്കപാതയുടെ നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് മരണം. 8 പേരെ കാണാതായി. പരിക്കേറ്റ ഏഴ് പേർ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. തുരങ്കപാതക്കായി കൂട്ടിയിട്ട മണ്ണ് കനത്ത മഴയില്‍ താഴേക്ക് പതിച്ചാണ് അപകടം. മണ്ണ് പാലത്തിലേക്ക് വീണതോടെ പാലവും അപകടാവസ്ഥയിലാണ്. പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

Post a Comment

Previous Post Next Post
Paris
Paris