മാവൂർ: നൂറ്റാണ്ടുകളായി നടന്നു വരുന്ന താത്തൂർ ശുഹദാ ആണ്ടു നേർച്ചക്ക് ഇന്ന്തുടക്കം കുറിച്ചു. ഖത് മുൽ ഖുർആൻ, ശുഹദാ മൗലിദ്, മഖാം ദുആ, ദിക്ർ ദുആ ആത്മീയ സമ്മേളനം, ഫാമിലി കോൺഫറൻസ്, സാംസ്‌കാരിക സമ്മേളനം, തുഫാൻ ഐക്യദാർഢ്യ സംഗമം, അന്നദാനം, കൊന്നാര് സാദാത്തുക്കളുടെ വരവ് തുടങ്ങിയവ നേർച്ചയോടനുബന്ധിച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പനങ്ങോട് സുന്നി ജമാഅത്തിന്റെ നേതൃത്വത്തിൽ കുറ്റിച്ചാലിൽ നിന്ന് എത്തിക്കുന്ന പതാക രാവിലെ ഒമ്പതിന് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ ഉയർത്തി. രാത്രി നടക്കുന്ന ആത്മീയ മജ്ലിസിന്ന് സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകും. അബ്ദുസ്സമദ് സഖാഫി മായനാട് പ്രഭാഷണം നടത്തും. വ്യാഴാഴ്ച രാത്രി നടക്കുന്ന ഫാമിലി കോൺഫറൻസ് ഇന്ത്യൻ ഗ്രാൻ്റ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.
ഡോ. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്‌ച ജുമുഅ നിസ്ക്കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ സംബന്ധിക്കും. അസ്വർ നിസ്‌കാരാനന്തരം നടക്കുന്ന മഖാം സിയാറത്തിനും ദിക്ർ മജ്ലിസിനും താനാളൂർ അബ്ദു മുസ്‌ലിയാർ നേതൃത്വം നൽകും.
രാത്രി നടക്കുന്ന സാംസ്‌കാരിക സമ്മേളനവും തൂഫാൻ ഐക്യദാർഢ്യ സംഗമവും മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തും.
എം എ റസാഖ് മാസ്റ്റർ എം എൽ എ, ജില്ലാ പഞ്ചായത്തംഗം ടി കെ മുരളീധരൻ, എൻ അലി അബ്ദുല്ല, സംബന്ധിക്കും.
ശനിയാഴ്ച വൈകിട്ട് അഞ്ചിന് കൊന്നാര് സാദാത്തുക്കളുടെ വരവോടെ ഉറുസ് പരിപാടികൾ സമാപിക്കും. സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടുൽ സമാപന പ്രാർഥനക്ക് നേതൃത്വം നൽകും. ളുഹർ, അസർ നിസ്‌കാരാനന്തരം നടക്കുന്ന ശുഹദാ മൗലിദ് മജ്ലിസ്, കൂട്ടുപ്രാർഥന എന്നിവക്ക് സയ്യിദ് ഫള്ൽ ജിഫ്‌രി കുണ്ടൂർ, സയ്യിദ് മുല്ലക്കോയ അൽ ബുഖാരി, സുബൈർ മദനി താനൂർ, സയ്യി ദ് മൻസൂർ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി, അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ മാവൂർ നേതൃത്വം നൽകും.
സഈദ് ഹാജി താത്തൂർ പൊയിൽ, സിദ്ദീഖുൽ അക്ബർ സഖാഫി, ശരീഫ് സഖാഫി താത്തൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment