മോദി വിദ്യാർഥികളോട് മാപ്പ് പറയണം; കഴിഞ്ഞ 10 വർഷത്തിനിടെ ചോർന്നത് 152 ചോദ്യപേപ്പർ, രാഹുൽ ഗാന്ധി




രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ പത്ത് വർഷത്തിനിടെ 152 ചോദ്യ പേപ്പർ ചോർച്ചകൾ നടന്നു. ഒരാളേയും ഇതുവരെ ശിക്ഷിച്ചില്ല. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന നിലപാടിൽ തന്നെ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർഥികളോട് മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.




കറുത്ത ബാഡ്ജ് ധരിച്ചെത്തിയ രാഹുൽ ഗാന്ധി, വിദ്യാർഥികളെ ഡൽഹി പൊലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. വിദ്യാർഥികൾ ഭീകരവാദികൾ അല്ല രാജ്യത്തിൻ്റെ ഭാവിയാണവർ. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കണം. എന്ത് തെറ്റാണ് വിദ്യാർഥികൾ ചെയ്തത്?
ഒരു കുറ്റവും അവർ ചെയ്തില്ല. തങ്ങൾക്ക് ന്യായമായ വിദ്യാഭാസ്യം വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇത് വലിയ പ്രശ്നമാണ്. നമ്മുടെ വിദ്യാഭ്യാസ സംവിധാനം ഇന്ന് തകർന്നു. കുട്ടികൾ അവരുടെ അവകാശങ്ങളാണ് ചോദിച്ചത്. നല്ല വിദ്യാഭ്യാസ സംവിധാനം വേണമെന്നാണ് ആവശ്യപ്പെട്ടത്. 152 ചോദ്യ പേപ്പർ ചോർച്ച കഴിഞ്ഞ 10 വർഷത്തിനിടെ നടന്നു.152 ചോദ്യപ്പേപ്പർ ചോർച്ചകൾ ,7.5 കോടി കുട്ടികളെ ബാധിച്ചു. ആരെയും ശിക്ഷിച്ചില്ല. തങ്ങൾക്ക് ഇത് പ്രശ്നമല്ല എന്നാണ് കേന്ദ്ര നിലപാട്. ഇതാണ് യുവാക്കൾ പ്രതിഷേധിക്കാൻ കാരണം.

മധ്യവർഗ, ദരിദ്രകുടുംബങ്ങളെയാണ് ഇത് ബാധിക്കപ്പെട്ടത്. അവരുടെ കുട്ടികളാണ് ഇതിന്റെ ഇരകൾ. സർക്കാർ അനങ്ങുന്നില്ല. മോഷണമാണ് നടക്കുന്നത്. 1.32 ലക്ഷം കോടിയാണ് നീറ്റ് പഠന ചെലവ്. പഠന ചെലവ് വിദ്യാർഥികൾക്കോ അവരുടെ കുടുംബത്തിനോ താങ്ങാനാകുന്നില്ലെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Paris
Paris